കേരള സംസ്ഥാന ചലചിത്ര പുരസ്കാരങ്ങൾ ജേതാക്കൾക്ക് നേരിട്ട് നൽകാത്തതിൽ മുഖ്യമന്ത്രിയ്ക്കെതിരേ വിമർശനവുമായി പിടി തോമസ് എം.എൽ.എ. കോവിഡിന്റെ പേരില്‍ കലാകാരന്മാരെ അപമാനിച്ച രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയ്ക്കുള്ള പുരസ്‌കാരം പിണറായി വിജയന്‍ ഉറപ്പിച്ചുവെന്നും അദേഹം പറഞ്ഞു. അവാര്‍ഡ് ജേതാക്കളായ കലാകാരന്മാരെ അപമാനിച്ചതിന് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും എം.എൽ.എ ഫേസ്ബുക്കിൽ കുറിച്ചു. പോയകാല തൊട്ടുകൂടായ്മ പുനരവതരിക്കപ്പെട്ടിരിക്കുന്നു. കയ്യുറയും മാസ്‌ക്കും ധരിച്ചാണ് ലോകത്തെ ഏത് ഭരണാധികാരിയും കോവിഡ് ഭീതിയെ മറികടക്കുന്നത്.ഇവിടെ കയ്യുറയുംമുഖാവരണവും ധരിച്ചു നിന്ന മുഖ്യമന്ത്രി, വേണേവന്ന് എടുത്ത് കൊണ്ട് പൊയ്‌ക്കൊ ' എന്ന ധാര്‍ഷ്ട്യമാണ് കാണിച്ചത് എന്നും എം.എൽ.എ പറഞ്ഞു .


