Hot Posts

6/recent/ticker-posts

സൗജന്യ പാചകവാതകവിതരണ കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കും ; ധനമന്ത്രി - BMTV




ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സൗജന്യ പാചകവാതകവിതരണ പദ്ധതിയായ 'ഉജ്ജ്വല'യുടെ പ്രയോജനം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഒരു കോടി പേര്‍ക്ക് കൂടി പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ബജറ്റവതരണവേളയില്‍ നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി. 


കോവിഡ് വ്യാപനത്തിനിടയിലും പ്രത്യേകിച്ച് ലോക്ഡൗണ്‍ കാലത്ത് പാചകവാതകമുള്‍പ്പെടെ ഇന്ധനവിതരണത്തില്‍ തടസ്സം നേരിട്ടില്ലെന്ന കാര്യം നിര്‍മലാ സീതാരാമന്‍ എടുത്തു പറഞ്ഞു. വാഹനങ്ങള്‍ക്കുള്ള സിഎന്‍ജി വിതരണവും കുഴല്‍വഴിയുള്ള പാചകവാതകവിതരണവും നൂറിലധികം ജില്ലകളിലേക്ക് കൂടി വ്യാപിപിക്കുമെന്ന് മന്ത്രി അറിയിച്ചു. 




Reactions