ന്യൂഡൽഹി : പ്രായപൂർത്തിയായ രണ്ടു പേർക്കു വിവാഹിതരാകാൻ കുടുംബത്തിന്റെയോ സമുദായത്തിന്റെയോ അനുവാദം ആവശ്യമില്ലെന്ന നിലപാട് ആവർത്തിച്ച് സുപ്രീം കോടതി. ഇത്തരം വിഷയങ്ങൾ സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്നതിന് പോലീസ് 8 ആഴ്ചയ്ക്കകം മാർഗരേഖയുണ്ടാക്കണമെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.


