ബി.ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ മോഹന്‍ലാലിനെ നായകനാക്കുന്ന ആറാട്ടിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. കറുത്ത ഷര്‍ട്ടും മുണ്ടുമണിഞ്ഞ് കളരി മുറയില്‍ മോഹന്‍ലാലിനെ അവതരിപ്പിച്ചിരിക്കുന്ന പോസ്റ്റര്‍ തരംഗമായി കഴിഞ്ഞു. ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കി കൊണ്ടാണ് മോഹന്‍ലാലിന്റെ മാസ് ലുക്ക് എത്തിയിരിക്കുന്നത്.നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഉദയ്കൃഷ്ണയുടെ തിരക്കഥയിൽ ഒരുക്കുന്ന ചിത്രം മാസ് എൻ്റർടെയന്ർ സ്വഭാവത്തിലാണ് ഒരുങ്ങുന്നത്.
നെയ്യാറ്റിന്‍കര ഗോപന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രം ചില കാരണങ്ങളാല്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ആറാട്ടിന്റെ കഥ. കെജിഎഫ് ചാപ്റ്റര്‍ വണ്ണിലെ വില്ലന്‍ രാമചന്ദ്ര രാജുവാണ് ആറാട്ടില്‍ മോഹന്‍ലാലിന് എതിരാളി ആയി എത്തുന്നത്. ഓഗസ്റ്റ് 12ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.ശ്രദ്ധ ശ്രീനാഥ് നായികാകുന്ന ചിത്രത്തിൽ നെടുമുടി വേണു, സായ്കുമാര്‍, വിജയരാഘവന്‍, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, ഷീല, സ്വാസിക, രചന നാരയണന്‍കുട്ടി, മാളവിക തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. രാഹുല്‍ രാജാണ് ചിത്രത്തിൽ സംഗീതം ഒരുക്കുന്നത്.


