കൊച്ചി: എൻസിപി വിട്ട് മാണി സി. കാപ്പൻ ഒറ്റയ്ക്ക് യുഡിഎഫിലേക്ക് വരുമെന്ന് കേരള കോൺഗ്രസ് നേതാവ് പി.ജെ.ജോസഫ് പറഞ്ഞു. അദ്ദേഹത്തിനു വേണ്ടി പാലാ സീറ്റ് മാറ്റിവച്ചിട്ടുണ്ട്. കാപ്പൻ തന്നെ വന്നു കണ്ടിരുന്നുവെന്നും പി.ജെ. ജോസഫ് പറഞ്ഞു.കഴിഞ്ഞ വർഷം മൽസരിച്ച 15 സീറ്റിൽ 13 ഉം കേരള കോൺഗ്രസിന് ലഭിക്കണം.


