മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഉണ്ണി മുകുന്ദൻ . താരം തന്റെ എല്ലാം വിശേഷങ്ങളും പ്രേക്ഷകരുമായി സോഷ്യൽ മീഡിയിലുടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരം പൃഥ്വിരാജിനൊപ്പമുളള അനുഭാവം പങ്കവെക്കുകയാണ്.പൃഥ്വിരാജിനൊപ്പം അഭിനയിക്കാൻ ഒരുങ്ങുന്നതിൻ്റെ ത്രില്ലിലാണ് ഉണ്ണി. സൂപ്പർഹിറ്റ് ഹിന്ദി ചിത്രം അന്ധാദുനിൻ്റെ മലയാള റീമേക്ക് ആയ ഭ്രമം എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.രവി കെ ചന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകൻ .പൃഥ്വിയെയും ഉണ്ണിയെയും കൂടാതെ മംമ്ത മോഹൻദാസ്, രാശി ഖന്ന എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
പ്രിഥ്വരാജിനൊപ്പമുള്ള ഒരു പഴയ ഓർമ പങ്കുവയ്ക്കുകയാണ് ഉണ്ണിമുകുന്ദൻ.വർഷങ്ങൾക്കുമുമ്പ്, ഞാൻ അഭിനയിക്കാൻ തുടങ്ങിയ സമയത്ത്, ഒരു ക്രിക്കറ്റ് മത്സരത്തിന് ശേഷം ഞങ്ങൾക്ക് ഒരു ചെറിയ ഒത്തുചേരൽ ഉണ്ടായിരുന്നു. ഞാൻ ഒരു ഓട്ടോറിക്ഷയിലാണ് അവിടെ എത്തിച്ചേർന്നത്. എല്ലാവരും രാത്രിയിൽ തിരിച്ചു പോകുമ്പോൾ, പൃഥ്വി മാത്രമാണ് എനിക്ക് വീട്ടിലേക്ക് ലിഫ്റ്റ് വേണോ എന്ന് ചോദിച്ചത്. ഒരു ജെന്റിൽമാൻസ് ഗെസ്ചർ എന്ന നിലയിൽ ഞാൻ അത് സന്തോഷപൂർവ്വം നിരസിച്ചു, പക്ഷേ വളരെയധികം സന്തോഷത്തോടെ നടന്നുപോയി! നിങ്ങൾ ഇപ്പോഴും അങ്ങനെ തന്നെ! അത്രക്കും പോസിറ്റീവും സഹായമനസ്കനുമാണ്.”എന്ന് പൃഥ്വിക്കൊപ്പമുളള ചിത്രം പങ്കവെച്ചുകൊണ്ട് ഉണ്ണി
ഫേസ് ബുക്കിൽ കുറിച്ചു.

