ന്യൂഡൽഹി: കോവിഡ് വ്യാപനത്തിനിടയിൽ രാജ്യത്തെ സാമ്പത്തികരംഗം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേന്ദ്ര ബജറ്റ് ഇന്ന് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കും. തുടർച്ചയായ മൂന്നാമത്തെ ബജറ്റാണ് നിർമ്മല സീതാരാമൻ അവതരിപ്പുക. ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റ് പൂർണമായും കടലാസ് രഹിതമായ ചരിത്രത്തിലെ ആദ്യ കേന്ദ്ര ബജറ്റ് കൂടിയാണ് കോവിഡ് കാരണം തളർച്ച നേരിട്ട സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവിന് ഉത്തേജനം നൽകുന്ന പ്രഖ്യാപനങ്ങൾ ഉണ്ടോകുമോയെന്ന ആകാംക്ഷയിലാണ് രാജ്യം.


