Hot Posts

6/recent/ticker-posts

ജൂനിയര്‍ ചിരുവിനെ പരിചയപ്പെടുത്തി ; മേഘ്‌ന രാജ് - BMTV




ആരാധകരുടെ അവാസനിപ്പിച്ച പ്രണയദിനത്തില്‍ ജൂനിയര്‍ ചിരുവിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി നടി മേഘ്‌ന രാജ്. പന്ത്രണ്ട് മണിയോടെ പുറത്തവിട്ട വീഡിയോയിലാണ് മേഘ്ന കുഞ്ഞിന്റെ ചിത്രം ആദ്യമായി പങ്കുവെക്കുന്നത്. എല്ലാവരും നല്‍കിയ 
 സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചു കൊണ്ട് കുഞ്ഞിന് വേണ്ടി ഒരു കുറിപ്പും മേഘ്‌ന പങ്കുവയ്ച്ചു. 


'ഞാന്‍ ജനിക്കുന്നതിന് മുമ്പ് തന്നെ നിങ്ങള്‍ എന്നെ സ്‌നേഹിച്ചിരുന്നു. ഇപ്പോള്‍ നമ്മള്‍ ആദ്യമായി കാണുമ്പോള്‍ അമ്മയ്ക്കും അപ്പയ്ക്കും നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും എന്റെ ഹൃദയത്തില്‍ നിന്നും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. നിങ്ങള്‍ കുടുംബമാണ്.. നിരുപാധികം സ്‌നേഹിക്കുന്ന കുടുംബം'- മേഘ്‌ന കുറിച്ചു.



Reactions