പത്തനംതിട്ട: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സഞ്ചരിച്ച കാർ എംസി റോഡിൽ അപകടത്തിൽപ്പെട്ടു. ഏനാത്ത് വടക്കടത്ത് കാവിൽ ഉമ്മൻ ചാണ്ടിയുടെ കാറിൽ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നു കോട്ടയത്തേക്ക് പോകും വഴിയായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരുക്കില്ല.


