കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങള്‍ മുഴുവന്‍ റദ്ദാക്കണമെന്ന് സംവിധായകനും നടനുമായ മേജര്‍ രവി. തന്റെ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ മുഖ്യമന്ത്രി സംസാരിച്ചു. വിശ്വാസത്തില്‍ ഭരണാധികാരികള്‍ കൈകടത്തരുത്. തനിക്ക് ഒരുപാര്‍ട്ടിയുടെയും അംഗത്വമില്ലെന്നും രാഷ്ട്രീയക്കാരന്‍ അല്ലെന്നും മേജര്‍ രവി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ യാത്രയില്‍ വ്യക്തമാക്കി.


