Hot Posts

6/recent/ticker-posts

കാർ കൂട്ടിയിടിച്ചതിനെ തുടർന്നു കൂട്ടത്തല്ല് ; 2 പേർ അറസ്റ്റിൽ - BMTV





ന്യൂഡൽഹി : എയ്‌റോസിറ്റിയിൽ രണ്ടു കാറുകൾ തമ്മിൽ  കൂട്ടിയിടിച്ചതിനു പിന്നാലെയുണ്ടായ തർക്കം കൂട്ടത്തല്ലായി . സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാറുകൾ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന ജനകുപുരി നിവാസി തരൻജിത് സിങ് (31), പ്രോപ്പർട്ടി ഡീലറായ ചാവ്‌ല സ്വദേശി നവീൻ കുമാർ (29) എന്നിവരാണ് അറസ്റ്റിലായത്. രണ്ടുപേർക്കും ക്രിമിനൽ ചരിത്രമില്ലെന്നും സംഘർഷത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. തരൻജിത്തും നവീനും അത്താഴം കഴിച്ച് മടങ്ങുകയായിരുന്നു. ഇവരിൽ ഒരാളുടെ കാർ മറ്റേയാളുടെ കാറുമായി ചെറുതായി മുട്ടി. ഇതേത്തുടർന്ന് ഇരുവരും തർക്കമായി.


എന്നാൽ, കേരളത്തിൽനിന്നു വ്യത്യസ്തമാണ് രാജ്യത്തെ പൊതുസ്ഥിതി. കോവിഡ് കാര്യമായി കൂടുന്നതിന്റെ സൂചന നൽകി ആർ വാല്യു കഴിഞ്ഞ ആഴ്ചയിലെ 0.93ൽ നിന്ന് 1.02 ആയി വർധിച്ചു. ആർ വാല്യു 1നു മുകളിലാകുന്നതു കോവിഡ് കൂടുതൽ വ്യാപിക്കുന്നതിന്റെ സൂചനയാണ്. കോവിഡിന്റെ തുടക്ക ഘട്ടത്തിൽ 1.7 ആയിരുന്നു രാജ്യത്ത് ആർ വാല്യു. ഇത് 1.83 ആയതോടെ വൈറസ് വ്യാപനം ശക്തമായി. പിന്നീട് ഒന്നിനു താഴേക്കെത്തി. നവംബറിൽ വീണ്ടും ഒന്നിനു മുകളിലേക്കു പോയെങ്കിലും ഇതു നീണ്ടുനിന്നില്ല. 0.9 എന്ന ആശ്വാസ സംഖ്യയിൽ കുറച്ചുനാൾ ചുറ്റിത്തിരിഞ്ഞ ശേഷമാണ് ഇപ്പോഴത്തെ വർധന. പുതിയ കേസുകളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന 16 സംസ്ഥാനങ്ങളിൽ പകുതിയെണ്ണത്തിലും ആർ വാല്യു ഒന്നിനു മുകളിലാണ്. കഴിഞ്ഞ രണ്ടാഴ്ചകളിൽ മഹാരാഷ്ട്രയിലാണ് (1.18) ഏറ്റവും കൂടുതൽ. കർണാടക, പഞ്ചാബ്, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതിയും ആശങ്ക സൃഷ്ടിക്കുന്നു.


'
Reactions