Hot Posts

6/recent/ticker-posts

താര പരിവേഷവുമായി കേരള ജനപക്ഷം സെക്കുലർ സ്ഥാനാർഥി പി സി ജോർജ്ജ്





പൂഞ്ഞാർ : മധ്യകേരളത്തിലെ സ്ഥാനാർത്ഥികളിൽ താര പരിവേഷവും സെലിബ്രിറ്റി സ്റ്റാറ്റസുമുള്ള രാഷ്ട്രീയ നേതാവ് ആരെന്ന് ചോദിച്ചാൽ അതിന് ഒറ്റ ഉത്തരമേ ഉള്ളൂ പി സി ജോർജ്ജ്. ചെല്ലുന്നിടത്തെല്ലാം സ്ഥാനാർത്ഥികൾ സ്വയം പരിചയപ്പെടുത്തുമ്പോൾ പി സി ജോർജ്ജ് ചെന്ന് ഇറങ്ങുന്നിടത്തെല്ലാം സെൽഫി എടുക്കാൻ ഓടിക്കൂടുന്ന ആൾക്കൂട്ടമാണ് രസകരമായ കാഴ്ച്ച. അതിൽ സ്ത്രീകളും കുട്ടികളും ആവേശത്തോടെ ഓടി അടുക്കുന്നു എന്നത് പി സി ജോർജ്ജിൻ്റെ മാത്രം പ്രത്യേകതയാണ്. കേരളമൊട്ടാകെയുള്ള  ആബാലവൃദ്ധം ജനങ്ങൾക്ക് പി സി ജോർജ്ജ് സുപരിചിതനാണ്.

പി സി യുടെ തനതായ ഭാഷാ ശൈലിയും , വാടാ എന്ന് പറഞ്ഞാൽ തിരിച്ചു പോടാ  എന്ന് പറയാനുള്ള തന്റേടവും ഒത്തിരിയേറെ ഇഷ്ട്ടപ്പെടുന്ന സമൂഹം ഇവിടെ ഉണ്ട്. പി സി ക്കെതിരെ വർഗ്ഗീയ പരാമർശങ്ങൾ  ഉണ്ടാകുമ്പോൾ പോലും ആ സമുദായങ്ങളിലെ ആളുകൾ വന്ന് പി സി യോടൊപ്പം ശക്തമായ നിലപാട് എടുക്കുന്നത് പി സി പറയുന്ന കാര്യങ്ങളിൽ കഴമ്പുണ്ട് എന്ന ഉത്തമ ബോധ്യം അവർക്കുള്ളതിനാലാണ് . ഇന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ പിതാവിനെയും മുൻ രൂപതാധ്യക്ഷൻ മാർ മാത്യു അറക്കൽ പിതാവിനെയും സന്ദർശിച്ചു പ്രാർത്ഥനയും പിന്തുണയും തേടിയിരുന്നു .
മുക്കൂട്ടുതറയിലെ പ്രചാരണത്തോടെ രണ്ടാം ഘട്ടം പ്രചാരണം പൂർത്തീകരിക്കുന്ന പി സി ജോർജ്ജ് നാളെ മുതൽ മൂന്നാം ഘട്ടം പ്രവർത്തനം അത്യാവേശപൂർവം ആരംഭിക്കുകയാണ്.

'
Reactions