Hot Posts

6/recent/ticker-posts

പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനൊരുങ്ങി ജോസഫ് ഗ്രൂപ്പ് - BMTV





കോട്ടയം: കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിക്ക് വേണ്ടിയുള്ള നിയമ പോരാട്ടത്തില്‍ പരാജയപ്പെട്ട പി.ജെ ജോസഫ് ഉടന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കും. കേരള കോണ്‍ഗ്രസ് (എം) എന്ന പേര് ജോസ് കെ മാണി സ്വന്തമാക്കിയതോടെ പുതിയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കത്തിലാണ് ജോസഫ് ഗ്രൂപ്പ്. എന്നാല്‍ തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല. എങ്കിലും പുതിയ പാര്‍ട്ടിയുടെ പേര് ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പുറത്തുനരുന്ന റിപ്പോർട്ടുകൾ 


ജോസഫിന്റെ പാര്‍ട്ടിയിലും കേരള കോണ്‍ഗ്രസ് എന്ന പേരുണ്ടാകുമെന്നാണ് സൂചന. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജോസഫ് ഗ്രൂപ്പ് സ്ഥാനാര്‍ഥികള്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കേണ്ടിവരും. അപ്പോഴും വിപ്പ് ഉള്‍പ്പെടെയുള്ള സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. രജിസ്റ്റര്‍ ചെയ്യാത്ത പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന സ്വീകരിക്കാനും കഴിയില്ല. അതുകൊണ്ടുതന്നെ നിലവിലുള്ള ഒരുപാര്‍ട്ടിയില്‍ ലയിക്കാനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്. പാര്‍ട്ടിയുടെ പേര് പിന്നീട് മാറ്റുകയും ചെയ്യാം. 
ചിഹ്നവും പേരും തര്‍ക്കവും സംബന്ധിച്ച തര്‍ക്കം കോടതിയില്‍ നിലനില്‍ക്കുന്നതിനാലാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ജോസഫിന്‌ ചെണ്ടയെന്നചിഹ്നം ലഭിച്ചത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് ലഭിക്കാന്‍ സാധ്യതയില്ല. 
ലയനം സംബന്ധിച്ച് പിസി തോമസുമായി ചില ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും അതൊന്നും മുന്നോട്ടുപോയിരുന്നില്ല. റിവേഴ്‌സ് ക്വാറന്റീന്‍ പൂര്‍ത്തിയാക്കി പിജെ ജോസഫ് വ്യാഴാഴ്ച തൊടുപുഴയില്‍ മടങ്ങിയെത്തും. ഇതിനുശേഷം പുതിയ പാര്‍ട്ടിയുടെ കാര്യങ്ങളില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് കഴിഞ്ഞ ദിവസം സുപ്രീംകോടതി ശരിവച്ചിരുന്നു. ചിഹ്നം അനുവദിക്കാനുള്ള അധികാരം കമ്മീഷനാണെന്ന ഹൈക്കോടതി വിധിയില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് ജോസഫ് ഗ്രൂപ്പിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളിയത്.


'
Reactions