Hot Posts

6/recent/ticker-posts

ലതിക സുഭാഷിന്റെ അവസ്ഥ വേദനിപ്പിച്ചു; സുരേഷ് ഗോപി - BMTV





കൊച്ചി: സ്ത്രീ സംവരണത്തിനുവേണ്ടി ഇനിയാരും അലമുറയിടേണ്ടെന്ന് നടനും എംപിയുമായ സുരേഷ് ഗോപി പറഞ്ഞു . 33 ശതമാനം സംവരണത്തിനുവേണ്ടി ഇനി എംപിമാർ അലമുറയിടേണ്ട. 


 പാർലമെന്റിൽ ഇതിനുവേണ്ടി വാദിക്കാൻ ഒരു പാർട്ടിക്കാർക്കും അർഹതയില്ല. സ്ഥാനാർഥിപ്പട്ടികയിലെ വനിതാ പ്രാതിനിധ്യം ചൂണ്ടിക്കാട്ടിയാണ് പ്രതികരണം. ലതിക സുഭാഷിന്റെ അവസ്ഥ വേദനിപ്പിച്ചു. കൂടുതലൊന്നും പറയുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. പത്തുദിവസത്തെ വിശ്രമത്തിന് ശേഷം തൃശൂരില്‍ പ്രചാരണത്തിന് ഇറങ്ങുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. കോവിഡ് വാക്സീന്‍ കൂടി സ്വീകരിച്ചതിനും ശേഷമായിരിക്കും അദേഹം പ്രചാരണത്തിനിറങ്ങുക. പ്രധാനമന്ത്രിക്ക് താൻ തൃശൂരു തന്നെ നിൽക്കണമെന്നാണ് ആഗ്രഹം. തൃശൂരിലുള്ളത് വിജയസാധ്യതയല്ല മൽസര സാധ്യതയെന്നും സുരേഷ് ഗോപി പറഞ്ഞു. പനിയും ശ്വാസതടസവും മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു സുരേഷ് ഗോപി.


'
Reactions