Hot Posts

6/recent/ticker-posts

സൂയസ് കനാലിൽ കുടുങ്ങിയ കപ്പൽ ചലിച്ചു തുടങ്ങി - BMTV





കയ്റോ: സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്കുകപ്പൽ തടസ്സങ്ങൾ നീക്കി ചലിച്ചു തുടങ്ങിയതായി കപ്പൽ കമ്പനി അറിയിച്ചു. ഷിപ്പിങ് സർവീസസ് കമ്പനിയായ ഇഞ്ച്കേപ്പിനെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഇതു റിപ്പോർട്ട് ചെയ്തത്. ഇതോടെ കപ്പൽപ്പാത ഉടൻ തുറന്നേക്കുമെന്ന പ്രതീക്ഷയും ഉടലെടുത്തു. പ്രാദേശിക സമയം പുലർച്ചെ 4.30നാണ് കപ്പലിന്റെ തടസ്സം നീക്കിയത്.


എവർഗ്രീൻ മറീൻ കമ്പനിയുടെ 400 മീറ്റർ നീളവും 59 മീറ്റർ വീതിയുമുള്ള എവർ ഗിവൺ കപ്പൽ ചൊവ്വാഴ്ച രാവിലെയാണു പ്രതികൂല കാലാവസ്ഥയിൽ കനാലിൽ കുടുങ്ങിയത്. ഡച്ച് കമ്പനിയായ റോയൽ ബോസ്കാലിസാണു കപ്പൽ നീക്കുന്ന ദൗത്യമേറ്റെടുത്തിരിക്കുന്നത്

'
Reactions