Hot Posts

6/recent/ticker-posts

എൽഡിഎഫ് സർക്കാർ കോട്ടയത്തിനു വേണ്ടി ഒന്നും ചെയ്തിട്ടില്ല; തിരുവഞ്ചൂർ - BMTV




കോട്ടയം : എൽഡിഎഫ് സർക്കാർ കോട്ടയത്തിനു വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും കഴിഞ്ഞ 5 വർഷം പുതുതായി ഒരു പദ്ധതിപോലും കൊണ്ടുവന്നിട്ടില്ലെന്നും നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.   യുഡിഎഫ് ഈസ്റ്റ് മണ്ഡലം കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് എസ്.ഗോപകുമാർ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറിമാരായ നാട്ടകം സുരേഷ്, കുഞ്ഞ് ഇല്ലംപള്ളി, ബ്ലോക്ക് പ്രസിഡന്റ് എസ്.രാജീവ്, സിബി ചേനപ്പാടി, സിബി ജോൺ, എം.പി. സന്തോഷ്‌കുമാർ, യൂജിൻ തോമസ്, എൻ.എസ്.ഹരിശ്ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

കോൺഗ്രസ് നിയോജകമണ്ഡലം നേതൃയോഗത്തിൽ  തിരുവഞ്ചൂർ രാധാകൃഷ്ണൻ 19ന് നോമിനേഷൻ സമർപ്പിക്കുന്നതു സംബന്ധിച്ചും തിരഞ്ഞെടുപ്പ് പ്രവർത്തന ക്രമീകരണങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. ഡിസിസി മുൻ പ്രസിഡന്റ് കുര്യൻ ജോയി അധ്യക്ഷത വഹിച്ചു. യുഡിഎഫ് കൺവീനർ സിബി ജോൺ, ബ്ലോക്ക് പ്രസിഡന്റ് ടി.സി. റോയി, മണ്ഡലം പ്രസിഡന്റുമാരായ ബാബുക്കുട്ടി ഈപ്പൻ, ജോൺ ചാണ്ടി, ജി.മിഥുൻ, സനൽ കാണക്കാരി, എസ്. ഗോപകുമാർ, ടിനോ കെ.തോമസ്, സാബു മാത്യു എന്നിവർ പ്രസംഗിച്ചു.തിരുനക്കര ക്ഷേത്രത്തിലെ ഉത്സവത്തിന്റെ കൊടിയേറ്റിലും തിരുവഞ്ചൂർ രാധാകൃഷ്ണൻ പങ്കെടുത്തു.


'
Reactions