Hot Posts

6/recent/ticker-posts

കടുത്തുരുത്തിയിൽ 'ലയന' സമ്മേളനം; മോൻസിന്റെ തിരഞ്ഞെടുപ്പ് കൺവൻഷനിൽ പി സി തോമസ് - BMTV





കോട്ടയം ∙ പി.സി.തോമസുമായി ലയിച്ചതോടെ പൊതുചിഹ്നവും കേരള കോൺഗ്രസിന്റെ രാഷ്ട്രീയ പൈതൃകവും പി.ജെ. ജോസഫിനു സ്വന്തം. 2010 വരെ താൻ നയിച്ച ബ്രാക്കറ്റില്ലാത്ത കേരള കോൺഗ്രസിലേക്കു പി.ജെ. ജോസഫ് തിരിച്ചെത്തിയെന്നതിൽ പി.സി.തോമസിന് അഭിമാനിക്കാം. പി.ടി.ചാക്കോയുടെയും കെ.എം. ജോർജിന്റെയും പൈതൃകം ലഭിച്ചതിൽ ജോസഫിനും അഭിമാനം. കേരള കോൺഗ്രസിന്റെ രൂപീകരണത്തിനു കാരണക്കാരനായ പി.ടി.ചാക്കോയുടെ മകനാണ് പി.സി.തോമസെങ്കിൽ സ്ഥാപക ചെയർമാൻ കെ.എം.ജോർജിന്റെ മകനാണ് ജോസഫിനൊപ്പമുള്ള കെ.ഫ്രാൻസിസ് ജോർജ്.
കേരള കോൺഗ്രസിലെ (എം) പിളർപ്പിനു ശേഷം പാർട്ടിയും ചിഹ്നവും നഷ്ടപ്പെട്ട പി.ജെ.ജോസഫിന് ജോസ് കെ.മാണിയെ നേരിടാൻ ലയനം കരുത്തേകും. എൻഡിഎയുമായി അകന്ന തോമസിന്റെ തിരിച്ചുവരവിനും ലയനം വഴിയൊരുക്കും. 6 മാസം മുൻപ് ആരംഭിച്ചെങ്കിലും വേഗമില്ലാതിരുന്ന ലയന നീക്കം ബുധനാഴ്ച രാത്രി തുടങ്ങി വ്യാഴാഴ്ച പുലർച്ചെ 4 വരെ നീണ്ട ചർച്ചയിലാണ് വിജയത്തിലെത്തിയത്.പുതിയ പാർട്ടിയിൽ പദവികൾ പങ്കു വയ്ക്കുന്നതിൽ ധാരണയിലെത്തിയതോടെ ലയനം എളുപ്പമായി. അങ്ങനെ 13 വർഷത്തിനു ശേഷം ജോസഫിനൊപ്പം തോമസുമെത്തി. 2008ൽ പി.സി.തോമസ് പി.ജെ.ജോസഫിന്റെ കേരള കോൺഗ്രസിൽ ലയിച്ചെങ്കിൽ 2021ൽ പി.ജെ.ജോസഫ് തിരിച്ചു ലയിച്ചുവെന്നു മാത്രം


'
Reactions