ന്യൂഡൽഹി: ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് മികച്ച വിജയം. തിരഞ്ഞെടുപ്പ് നടന്ന ഡൽഹിയിലെ അഞ്ച് മുൻസിപ്പൽ വാർഡുകളിൽ നാലും ആം ആദ്മി പാർട്ടി നേടി. ഒരു വാർഡിൽ കോൺഗ്രസും ജയിച്ചു. സജീവമായി രംഗത്തുണ്ടായിരുന്നെങ്കിലും ബിജെപിക്കു ഒരു സീറ്റിലും ജയിക്കാൻ സാധിച്ചില്ല. ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് സീറ്റുകളിൽ നാലെണ്ണം എഎപിയുടെയും ഒരെണ്ണം ബിജെപിയുടെയും സിറ്റിങ് സീറ്റായിരുന്നു. ഷാലിമാർ ബാഗിലെ സീറ്റിങ് സീറ്റ് ബിജെപി കൈവിടുകയും ചെയ്തു.

