Hot Posts

6/recent/ticker-posts

എന്റെ ആശയെ എന്നോട് ചേർത്തു വച്ച, ദൈവത്തിന് നന്ദി; മനോജ് കെ. ജയൻ - BMTV





പ്രിയതമയ്ക്ക് വിവാഹവാർഷികാശംസകൾ നേർന്ന് നടൻ മനോജ് കെ. ജയൻ. ഭാര്യ ആശയെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് താരം തന്റെ പത്താം വിവാഹവാർഷികത്തിന്റെ കാര്യം ആരാധകരെ അറിയിച്ചത്.

‘ഇന്ന്... ഞങ്ങളുടെ പത്താം വിവാഹ വാര്‍ഷികം. എനിക്കേറ്റവും പ്രിയപ്പെട്ട 'എന്റെ ആശയെ' എന്നോട് ചേര്‍ത്തു വച്ച, സര്‍വശക്തനായ ദൈവത്തിന്, ഒരു കോടി പ്രണാമം... നന്ദി ആഘോഷമില്ല... പകരം,, പ്രാര്‍ത്ഥന മാത്രം. ലവ് യൂ ആശ.’–മനോജ് കെ. ജയൻ കുറിച്ചു.
2011–ലാണ് മനോജ് കെ ജയന്‍ ആശയെ വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും ഒരു മകനുണ്ട്. ഉര്‍വശിയിലുള്ള മകള്‍ കുഞ്ഞാറ്റയും മനോജ് കെ. ജയനൊപ്പമാണുള്ളത്. 
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ടിലാണ് മനോജ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.


'
Reactions