Hot Posts

6/recent/ticker-posts

മമ്മൂട്ടിയും പാർവതി തിരുവോത്തും ഒന്നിക്കുന്നു - BMTV





മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ‘പുഴു’എന്ന ചിത്രത്തിലൂടെ. നവാഗതയായ റത്തീന ശർഷാദ് ആണ്  ചിത്രത്തിന്റെ സംവിധായകൻ. ദുൽഖറിന്റെ വേഫെറെർ ഫിലിംസും ജോർജിന്റെ സെല്ലുലോയ്‍ഡ് പ്രൊഡക്‌ഷൻസും ചേർന്നാണ്  ചിത്രത്തിന്റെ നിർമാണം നിർവ്വഹിക്കുന്നത്. 


ഹർഷാദ്​, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്​. ഗിരീഷ് ഗംഗാധരൻ കാമറ ചലിപ്പിക്കും. ജേക്​സ്​ ബിജോയ്​ ആണ്​ സംഗീതം. ദീപു ജോസഫ് എഡിറ്റിങ്ങും സമീറ സനീഷ് വസ്​ത്രാലങ്കാരവും നിർവഹിക്കുന്നു. മനു ജഗത്​ ആണ്​ കലാ സംവിധാനം.



'
Reactions