Hot Posts

6/recent/ticker-posts

ഇരിക്കൂറില്‍ ചര്‍ച്ച പരാജയം; പ്രതിസന്ധി തുടരുന്നു - BMTV





കണ്ണൂർ: ഇരിക്കൂറിൽ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തർക്കം തീർക്കാൻ കെ.സി.ജോസഫും എം.എം.ഹസനും പങ്കെടുത്തു നടത്തിയ ചർച്ച പരാജയപ്പെട്ടു. സജീവ് ജോസഫിനെ സ്ഥാനാർഥിയായി അംഗീകരിക്കില്ലെന്നു ചർച്ചയിൽ പങ്കെടുത്ത മുഴുവൻ എ ഗ്രൂപ്പ് നേതാക്കളും നിലപാടെടുത്തു.

ഹൈക്കമാൻഡ് തീരുമാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട നേതാക്കളോട്, മണ്ഡലത്തിലെ വികാരം ഹൈക്കമാൻഡിനെ അറിയിക്കാനായിരുന്നു നേതാക്കളുടെ മറുപടി. സോണി സെബാസ്റ്റ്യൻ, പി.ടി.മാത്യു, എം.പി.മുരളി, ഡോ.കെ.വി.ഫിലോമിന, എൻ.പി.ശ്രീധരൻ, മുഹമ്മദ് ബ്ലാത്തൂർ, സി.രഘുനാഥ്, പി.മാധവൻ, ജോഷി കണ്ടത്തിൽ തുടങ്ങിയ നേതാക്കളാണു ചർച്ചക്കെത്തിയത്. 

'
Reactions