പാലാ: യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ്റെ തിരഞ്ഞെടുപ്പ് വിജയം അനിവാര്യമാണെന്ന് കർഷകരുടെ കൂട്ടായ്മ ചൂണ്ടിക്കാട്ടി. എൽ ഡി എഫ് സർക്കാരിന് റബ്ബറിൻ്റെ തറവില 250 ആക്കണമെന്ന കർഷകരുടെ ആവശ്യം മാണി സി കാപ്പൻ സമർപ്പിച്ചെങ്കിലും 170 രൂപ മാത്രമായി ചുരുക്കി.
ഒട്ടുപാലിനും ചിരട്ടപ്പാലിനും തറവില നിശ്ചയിക്കണമെന്ന മാണി സി കാപ്പൻ്റെ നിർദ്ദേശവും സർക്കാർ നടപ്പാക്കിയിട്ടില്ലെന്നു യോഗം ചൂണ്ടിക്കാട്ടി. കർഷകർക്കായി നിലകൊള്ളാൻ മാണി സി കാപ്പനു സാധിക്കമെന്ന് 16 മാസം കൊണ്ട് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. യോഗത്തിൽ അനൂപ് ചെറിയാൻ അധ്യക്ഷത വഹിച്ചു.

