Hot Posts

6/recent/ticker-posts

തിരുവഞ്ചൂർ രാധാകൃഷ്ണനെ കോട്ടയത്തെ ജനങ്ങൾ ഇരുകൈകളും നീട്ടി സ്വീകരിക്കും; ഉമ്മൻ ചാണ്ടി - BMTV





കോട്ടയം : യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണനെ കോട്ടയത്തെ ജനങ്ങൾ ഇരുകൈകളും നീട്ടി സ്വീകരിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കുമാരനല്ലൂരിൽ  വാഹന പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതുവരെ ഇല്ലാത്ത സ്വീകാര്യതയാണ് യുഡിഎഫ് പ്രകടനപത്രികയ്ക്കു ലഭിച്ചത്.  ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത പ്രകടനപത്രികയാണ് യുഡിഎഫിന്റേതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കോൺഗ്രസ് കുമാരനല്ലൂർ മണ്ഡലം പ്രസിഡന്റ് സാബു മാത്യു അധ്യക്ഷത വഹിച്ചു.


എഐസിസി അംഗം കുര്യൻ ജോയ്, കെപിസിസി സെക്രട്ടറിമാരായ ഫിലിപ് ജോസഫ്, കുഞ്ഞ് ഇല്ലംപള്ളി, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, വൈസ് ചെയർമാൻ ബി. ഗോപകുമാർ എന്നിവർ പ്രസംഗിച്ചു. കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ ദർശനം നടത്തിയാണ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇന്നലത്തെ പര്യടനത്തിനു തുടക്കം കുറിച്ചത്. കോട്ടയത്തെ സ്‌നേഹിക്കുന്ന, കരുതുന്ന ഒരു സർക്കാർ ഇവിടെയുണ്ടാകണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ വിവിധ സ്വീകരണ യോഗങ്ങളിലെ പ്രസംഗങ്ങളിൽ പറഞ്ഞു. 
എൽഡിഎഫ് സർക്കാർ മുടക്കിയ 17 പദ്ധതികൾ വീണ്ടും കൊണ്ടുവരുന്നതിന് ഭരണമാറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കുമാരനല്ലൂർ കിഴക്കേനടയിൽ നിന്ന് ആരംഭിച്ച പര്യടനം 12.30ന് ചുങ്കത്ത് അവസാനിച്ചു. വൈകിട്ട് ചവിട്ടുവരിയിൽ നിന്ന് ആരംഭിച്ച പര്യടനം രാത്രി സംക്രാന്തിയിൽ സമാപിച്ചു. കോൺഗ്രസ് ഈസ്റ്റ് മണ്ഡലത്തിലെ വാഹന പര്യടനം ഇന്ന് 3ന് റെയിൽവേ സ്‌റ്റേഷനു സമീപത്തുനിന്ന് ആരംഭിക്കും. എഐസിസി അംഗം കുര്യൻ ജോയ് ഉദ്ഘാടനം ചെയ്യും.


'
Reactions