കോട്ടയം: മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി നാമനിർദേശ പത്രിക സമർപ്പിച്ചു. ഉപവരണാധികാരി പള്ളിക്കത്തോട് ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസർ എസ്. ശ്രീജിത്തിനു മുന്നിലാണ് അദേഹം പത്രിക നൽകിയത്.
2 സെറ്റ് പത്രികകൾ നൽകി. പുതുപ്പള്ളി നിയോജക മണ്ഡലത്തിലാണ് ഉമ്മൻ ചാണ്ടി മൽസരിക്കുക. പ്രവർത്തകർക്കൊപ്പമാണ് ഉമ്മൻ ചാണ്ടി പത്രികാസമർപ്പണത്തിന് എത്തിയത്.