തിരുവനന്തപുരം : സർക്കാർ ക്ഷേമ പെന്‍ഷന്‍ കൊടുക്കുന്നതില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് അസൂയയെന്ന് ധനമന്ത്രി തോമസ് ഐസക്. എല്‍ഡിഎഫിന് ക്ഷേമ പെന്‍ഷന്‍ വോട്ടിനുള്ള കൈക്കൂലി അല്ല.
അഞ്ചുവര്‍ഷം കൊണ്ട് മുപ്പതിനായിരം കോടിയിലേറെ രൂപ പെന്‍ഷനായി കൊടുത്തു. കേരളത്തില്‍ ഒരാളും പട്ടിണി കിടക്കാതിരിക്കാനാണ് കിറ്റ് നല്‍കിയതെന്നും ഐസക് വ്യക്തമാക്കി.

