പാലാ : ഗ്രാമീണ ഭക്ഷണശാലയിൽനിന്ന് ഭക്ഷണം കഴിച്ച്, യുവാക്കൾക്കൊപ്പം ഫുട്‌ബോൾ കളിച്ച് സജീവമായി എൽ.ഡി.എഫ്. സ്ഥാനാർഥി ജോസ് കെ.മാണി.നിയമസഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ.മാണിയുടെ മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷനുകൾ ഇന്ന് നടത്തും. വൈകിട്ട് 3നു മൂന്നിലവ് മണ്ഡലം കൺവൻഷനും 4നു ഭരണങ്ങാനം മണ്ഡലം കൺവൻഷനും 5നു കരൂർ മണ്ഡലം കൺവൻഷനും 6നു കരൂർ മണ്ഡലം കൺവൻഷനും നടത്തും.
എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ.മാണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പഞ്ചായത്തുകളിൽ പ്രാദേശിക സമിതികൾ രൂപീകരിച്ചു.
പുലർച്ചെ തന്നെ പ്രചാരണ രംഗത്ത് സജീവമാകുകയാണ് ജോസ് കെ. മാണി. വള്ളിച്ചിറയിലെ ചായക്കടയിൽ നിന്നായിരുന്നു പ്രഭാത ഭക്ഷണം. ഇവിടെ ഭക്ഷണത്തിന് എത്തിയ സ്ഥാനാർഥിയോടൊപ്പം കടയിലെത്തിയ ആളുകൾ ഒപ്പം കൂടി. ഇവരുമായി കുശലം പറഞ്ഞു. ഇവിടെ വീടുകളിലും കടകളിലും സന്ദർശനം നടത്തി.തുടർന്ന് നഗരസഭ സഡിയത്തിൽ എത്തിയ ജോസ് കെ.മാണി പ്രഭാത സവാരിക്കാരോടൊപ്പം സമയം ചെലവഴിച്ചു. സ്റ്റേഡിയത്തിൽ ഫുട്ബോൾ കളിക്കുകയായിരുന്ന യുവാക്കൾക്ക് ഒപ്പം ജോസ് കെ.മാണി പന്ത് തട്ടി.
തുടർന്ന് നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം വിവിധ സ്ഥലങ്ങളിൽ പ്രചാരണങ്ങളിൽ സജീവമായി. ഇതിനുശേഷം മേലുകാവ്മറ്റത്ത് എത്തിയ സ്ഥാനാർഥി വീടുകളിൽ കയറിയിറങ്ങി ആളുകളെ നേരിൽ കണ്ടു.

