Hot Posts

6/recent/ticker-posts

സ്വര്‍ണക്കടത്തിലെ ദുരൂഹമരണം കേന്ദ്ര ആഭ്യന്തരമന്ത്രി തുറന്നു പറയണം; കോണ്‍ഗ്രസ് - BMTV





തിരുവനന്തപുരം: സ്വര്‍ണക്കടത്തിലെ ദുരൂഹമരണം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുറന്നു പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇക്കാര്യം മറച്ചുവയ്ക്കാന്‍ കാരണം സിപിഎം-ബിജെപി കൂട്ടുകെട്ടാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.


കൊലപാതകം നടന്നോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അമിത് ഷാ-പിണറായി വാക്‌പോര് നാടകമാണെന്നും ചെന്നിത്തല ആരോപിച്ചു. പിണറായി വിജയന്‍ ആദ്യം ജയിച്ചതു ജനസംഘത്തിന്റെ പിന്തുണയോടെയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പരസ്പരമുള്ള ചോദ്യങ്ങളല്ല ഉത്തരങ്ങളാണു ജനങ്ങള്‍ക്കു വേണ്ടതെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.


'
Reactions