തൃശൂർ: ചാലക്കുടിയിൽ സിപിഎം പ്രവർത്തകൻ വെട്ടേറ്റു മരിച്ചു. മുനിപ്പാറയിൽ ഡേവിസ് ആണ് കൊല്ലപ്പെട്ടത്. വാഹന പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പാത്രക്കടവ് സ്വദേശികളായ ഷിജിത്തും ബാബുവുമാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു.
പ്രതികൾ സിപിഐ പ്രവർത്തകരാണെന്നും കൊലപാതക കാരണം വ്യക്തി വൈരാഗ്യമാണെന്നും പോലീസ് അറിയിച്ചു. ഷിജിത്തിന്‍റെ കാൽ തല്ലിയൊടിച്ച കേസിൽ പ്രതിയായിരുന്നു ഡേവിസ്.

