കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഗുരുതര ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്ത്. വോട്ടിങ് ശതമാനത്തില്‍ വൈരുദ്ധ്യമുണ്ടെന്നും പലയിടത്തും വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായെന്നും തൃണമൂല്‍ ആരോപിച്ചു.
294 അംഗ നിയമസഭയിലെ 30 മണ്ഡലങ്ങളിലാണ് ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. ഡെറിക് ഒബ്രിയാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതിയതായും ശനിയാഴ്ച ഉച്ചയ്ക്കു ശേഷം പാര്‍ട്ടി പ്രതിനിധി സംഘം തിരഞ്ഞെടുപ്പു കമ്മീഷനെ കാണുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

