ചെന്നൈ: തിരുപ്പൂരിൽ സഹോദരീ ഭർത്താവ് ഉൾപ്പെടെ 12 പേർ 14 വയസ്സുകാരിയെ കൂട്ട പീഡനത്തിനിരയാക്കി. രണ്ടു വർഷത്തിലേറെയായി പെൺകുട്ടി അനുഭവിച്ച പീഡനം ചൈൽഡ് ലൈൻ പ്രവർത്തകരുടെ ഇടപെടലിലാണു പുറത്തവന്നത്. പ്രതികളിൽ 11 പേരെ അറസ്റ്റ് ചെയ്തു. ഒരാൾക്കായി തിരച്ചിൽ തുടരുന്നു.
അച്ഛനും അമ്മയുമില്ലാത്ത പെൺകുട്ടി സഹോദരിക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. സംഭവത്തെക്കുറിച്ച് അറിഞ്ഞ സഹോദരി പെൺകുട്ടിയെ സമീപത്തെ അനാഥാലയത്തിൽ ചേർക്കുകയായിരുന്നു. പീഡന വിവരം പെൺകുട്ടി അനാഥാലയ അധികൃതരെ അറിയിച്ചതിനെത്തുടർന്നാണു ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ടത്.
