Hot Posts

6/recent/ticker-posts

കോഴിക്കോട് വന്‍ ലഹരിമരുന്ന് വേട്ട - BMTV



കോഴിക്കോട്∙ കോഴിക്കോട് രാമനാട്ടുകരയിൽ വന്‍ ലഹരിമരുന്ന് വേട്ട. ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് മൂന്നു കിലോ ഹഷീഷ് ഓയില്‍ പിടികൂടി. വിപണിയില്‍ മൂന്നുകോടിയിലധികം വിലവരുമെന്ന് എക്സൈസ് അറിയിച്ചു. പയ്യാനക്കല്‍ ചക്കുംകടവ് സ്വദേശി അന്‍വര്‍ അറസ്റ്റിലായി. 

ആന്ധ്രയിലെ വിജയവാഡയില്‍നിന്ന് എത്തിച്ച ലഹരിമരുന്നാണ് പിടികൂടിയത്. ലഹരിമരുന്ന് എത്തിച്ചത് നിശാപാര്‍ട്ടിക്ക് വേണ്ടിയെന്നാണ് മൊഴി നൽകിയിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ വിതരണം ചെയ്യാനും പദ്ധതിയിട്ടെന്ന് അന്‍വര്‍ പറഞ്ഞു.

'
Reactions