Hot Posts

6/recent/ticker-posts

24 മണിക്കൂറിനിടെ 1.26 ലക്ഷം കോവിഡ് ബാധിതർ; ഏറ്റവും ഉയർന്ന പ്രതിദിന വർധന





ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ  റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്.  ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1.29 കോടിയായി. 


ഇന്നലെ മാത്രം 685 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ആകെ മരണം 1,66,862. രാജ്യത്ത് ഇതുവരെ 1,18,51,393 പേർ രോഗമുക്തി നേടി. നിലവിൽ 9,10,319 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 9,01,98,673 പേർ ഇതുവരെ കോവിഡ് പ്രതിരോധ വാക്സീൻ സ്വീകരിച്ചു..ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. യുഎസ്, ബ്രസീല്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ കേസുകളുള്ള ആദ്യ രണ്ട് രാജ്യങ്ങള്‍. 


'
Reactions