തിരുവനന്തപുരം: വിശ്വാസികളുടെ പ്രതിഷേധം ഇപ്പോഴുമുണ്ടെന്നും ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നെന്നും പറഞ്ഞ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ എം.എ. ബേബി. യുഡിഎഫ് നേതാക്കള്‍ക്ക് വേണ്ടിയാണോ വോട്ടെടുപ്പ് ദിവസം ശബരിമല പ്രശ്നം ഉന്നയിച്ചതെന്ന് വ്യക്തമാക്കണം. മന്നത്തുപത്മനാഭന്‍ നായര്‍ സമുദായത്തിലെ തെറ്റായ ആചാരങ്ങള്‍ തിരുത്താന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തവര്‍ അന്നുണ്ടായിരുന്നു.

