Hot Posts

6/recent/ticker-posts

തെക്കന്‍ കേരളത്തില്‍ നേമം ഉള്‍പ്പെടെ 26 സീറ്റുകള്‍ നേടുമെന്ന് ഉറപ്പിച്ച് ഇടതുമുന്നണി - BMTV




തിരുവനന്തപുരം: തെക്കന്‍ കേരളത്തിലെ 30 മണ്ഡലങ്ങളില്‍ 26 എണ്ണവും നേടുമെന്ന് ഉറപ്പിച്ച് ഇടതുമുന്നണി. ജില്ലാ നേതൃത്വങ്ങള്‍ അത്തരമൊരു വിലയിരുത്തലാണ് നടത്തുന്നത്.  നിലവില്‍ തെക്കന്‍ കേരളത്തിലെ 30ല്‍ 26 മണ്ഡലങ്ങളും എല്‍ഡിഎഫിന്റെ കൈയിലാണ്. ഇത് ഇത്തവണയും നിലനിര്‍ത്താന്‍ കഴിയുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. തിരുവനന്തപുരം ജില്ലയിലെ 14 സീറ്റുകളില്‍ 11 എണ്ണവും ലഭിക്കുമെന്നാണ് സിപിഎം കണക്കുകൂട്ടല്‍. യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റിങ് സീറ്റുകളായ കോവളം, അരുവിക്കര, തിരുവനന്തപുരം എന്നീ മണ്ഡലങ്ങള്‍ ഇത്തവണയും നഷ്ടമാവും. എന്നാല്‍ നേമം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ജയിച്ചുവരാനാവുമെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍.  കൊല്ലത്ത് ശക്തമായ മത്സരം നടന്ന കൊല്ലം, ചവറ, കുണ്ടറ, കരുനാഗാപ്പള്ളി മണ്ഡലങ്ങളിലും ജയിക്കും. ജില്ലയിലെ ബാക്കി 7 മണ്ഡലങ്ങളില്‍ അയ്യായിരത്തില്‍പ്പരം ഭൂരിപക്ഷം നേടും. 

പത്തനംതിട്ടയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ നാലിടങ്ങളിലും എല്‍ഡിഎഫിന് വിജയപ്രതീക്ഷയുണ്ട്. ആറന്മുള, അടൂര്‍, കോന്നി, തിരുവല്ല എന്നീ മണ്ഡലങ്ങളില്‍ വിജയിക്കും. 
മൂന്ന് ജില്ലകളിലേയും ബിജെപി വോട്ടുകളില്‍ ഭൂരിപക്ഷവും യുഡിഎഫിന് പോയി എന്നും എല്‍ഡിഎഫ് വിലയിരുത്തുന്നു. ചില മണ്ഡലങ്ങളിലെ ഫലങ്ങളില്‍ വ്യത്യാസമുണ്ടാവുമെങ്കിലും ഭരണത്തുടര്‍ച്ച ഉറപ്പാണെന്നാണ് പാര്‍ട്ടിയുടെ പൊതുവിലയിരുത്തല്‍. 

Reactions