തിരുവനന്തപുരം : സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർ അറസ്റ്റിൽ .തിരുവനന്തപുരത്തുനിന്ന് കോഴിക്കോട് പോലീസാണ് ഇവരെ അറസ്റ്റു ചെയ്തത്. സോളർ തട്ടിപ്പുകേസിൽ കോടതിയിൽ തുടർച്ചയായി ഹാജരാകാത്തതിനെ തുടർന്ന് സരിതയ്ക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നു. സോളർ പാനൽ വയ്ക്കാമെന്ന് പറഞ്ഞ് 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് സരിതയ്ക്കെതിരെയുള്ള കേസ്. നേരത്തെ,കേസിൽ ജാമ്യം റദാക്കിയ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, സരിതയ്ക്കും കൂട്ടു പ്രതി ബിജു രാധാകൃഷ്ണനും എതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ആദ്യ കേസുകളിലൊന്നാണിത്.