Hot Posts

6/recent/ticker-posts

നീയെന്റെ മോളെ വിഷമിപ്പിച്ചു, പൊറുക്കില്ല : അനീഷ് ഉപാസന - BMTV




മകളുടെ പിറന്നാള്‍ ദിനത്തില്‍ ആശംസ നേരാനും നേരിട്ട് കാണാൻ കഴിയാത്തതിന്റെയും നിരാശ പങ്കുവച്ച് സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന. കഴിഞ്ഞ ദിവസമായിരുന്നു അനീഷിന്റെയും നടി അഞ്ജലി നായരുടെയും മകള്‍ ആവണിയുടെ പിറന്നാള്‍. എന്നാല്‍ കൊറോണ വന്നതിന്റെ ക്ഷീണം കാരണം ആശംസകള്‍ അറിയാക്കാന്‍ പോലും സാധിച്ചില്ലെന്ന് അനീഷ് പറയുന്നു.



കോറോണേ..ഇന്നെന്റെ മോളുടെ പിറന്നാൾ ആണ്. നീ ഒറ്റ ആള് കാരണമാണ് എനിക്കിന്നവളെ കാണാന്‍ പറ്റാത്തത്… അവന്റെയൊരു റിസള്‍ട്ട്… ഇന്നലെ രാത്രി 12 മണിക്ക് അവളെ ഒന്ന് വിളിച്ചു വിഷ് ചെയ്യാന്‍ പോലും സമ്മതിക്കാതെ നീയെന്നെ ക്ഷീണം കുത്തിവെച്ചു ഉറക്കി കളഞ്ഞില്ലടാ മരഭൂതമേ…
ഇവിടുന്ന് ഞാന്‍ ഇറങ്ങുന്ന ദിവസം നിന്റെ വായില്‍ പടക്കം വെച്ച് ഞാന്‍ പൊട്ടിക്കും..നോക്കിക്കോ… നീയെന്റെ മോളെ വിഷമിപ്പിച്ചു..പൊറുക്കില്ല ഞാന്‍.. അച്ഛന്റെ പൊന്നിന് പിറന്നാള്‍ ആശംസകള്‍… അച്ഛന്‍ ഓടി വരാ ട്ടോ പൊന്നേ…’
മാറ്റിനി, സെക്കന്‍ഡ്‌സ്, പോപ്‌കോണ്‍ എന്നിവയാണ് അനീഷ് സംവിധാനം ചെയ്ത സിനിമകള്‍. 


'
Reactions