ന്യൂഡൽഹി: സുപ്രീം കോടതിയില്‍ കോവിഡ് വ്യാപനം രൂക്ഷമായി. അമ്പത് ശതമാനത്തിലധികം ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കോടതി വൃത്തങ്ങള്‍ അറിയിച്ചു. കോടതി ജീവനക്കാരില്‍ പലരും നിരീക്ഷണത്തിലാണ്.
സുപ്രീം കോടതിയിലെ പകുതിയിലേറെ ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു. മഹാമാരി വ്യാപിച്ച സാഹചര്യത്തിൽ ജഡ്ജിമാർ വീട്ടിൽനിന്ന് വിഡിയോ കോൺഫറൻസ് വഴി വാദം കേൾക്കുമെന്ന് അറിയിച്ചു. കോടതി പരിസരവും മുറികളും ശുചീകരിച്ചതായും കോടതി വൃത്തങ്ങൾ വ്യക്തമാക്കി. നിശ്ചയിച്ച സമയത്തേക്കാൾ ഒരു മണിക്കൂർ താമസിച്ചാകും വിവിധ ബെഞ്ചുകൾ ചേരുക.
