Hot Posts

6/recent/ticker-posts

പൊതുസ്ഥലത്ത് മാലിന്യം തള്ളിയവർക്ക് പണികൊടുത്ത് വണ്ടൻമേട് പഞ്ചായത്ത് - BMTV




വണ്ടൻമേട് (ഇടുക്കി): പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിനെതിരേ ശക്തമായ നടപടിയെടുത്ത് വണ്ടൻമേട് പഞ്ചായത്ത്. മാലിന്യം തള്ളിയവരെ കണ്ടെത്തി അത് തിരികെ വാരിക്കുകയും പിഴയും ഈടാക്കുകയും ചെയ്തു. റോഡിൽ വീട്ടിലെ മാലിന്യം തള്ളിയ ബിനു മറ്റപ്പള്ളി, ജെയ്‌സൺ എന്നിവരെക്കൊണ്ടാണ് പഞ്ചായത്ത് അധികൃതർ തിരികെ വാരിച്ചത്. ബിനുവിന്റെ പക്കൽനിന്ന് 20,000 രൂപയും ജെയ്സണിൽനിന്ന് 10,000 രൂപയും പിഴ ഈടാക്കി.

കഴിഞ്ഞ ദിവസം 50,000 രൂപയോളം പിഴയീടാക്കിയിരുന്നു. മാലിന്യം തള്ളുന്നവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 5000 രൂപ പാരിതോഷികവും പഞ്ചായത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചായത്ത് സെക്രട്ടറി അജി കെ. തോമസ്, അസിസ്റ്റന്റ് സെക്രട്ടറി റോയിമോൻ ടി. ചാക്കോ, റോയി കെ. അലേഷ്, ഷോബിൻ റെജി, പി.എസ്. സോനു, ബെജി, ഷിനു എന്നിവർ നേതൃത്വം നൽകി.



Reactions