അന്യൻ സിനിമയുമായി ബന്ധപ്പെട്ട് പകർപ്പവകാശ ലംഘം നടത്തിയെന്ന നിർമാതാവ് ആസ്കർ രവിചന്ദ്രന്റെ പരാതിയിൽ മറുപടിയുമായി ശങ്കർ രംഗത്ത്. അന്യൻ സിനിമയുടെ കഥയും തിരക്കഥയും തനിക്കവകാശപ്പെട്ടതാണെന്നും അതിൽ മറ്റൊരാൾക്ക് ചോദ്യം ചെയ്യാൻ അവകാശമില്ലെന്നും ശങ്കർ പറഞ്ഞു. ചിത്രത്തിന്റെ പകര്‍പ്പവകാശം പൂര്‍ണമായും നിര്‍മാതാവിന് സ്വന്തമാണെന്നും അത് ലംഘിക്കാന്‍ സംവിധായകന് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി വി. രവിചന്ദ്രന്‍ നോട്ടീസ് അയച്ചതിന് തൊട്ടുപിന്നാലെയാണ് ശങ്കറിന്റെ പ്രതികരണം. ചിത്രത്തിന്റെ കഥ എഴുത്തുകാരന്‍ സുജാതയില്‍നിന്ന് പണം കൊടുത്തു വാങ്ങിയതാണെന്നും അതിനാല്‍ പൂര്‍ണ ഉടമസ്ഥാവകാശം തനിക്കാണെന്നുമാണ് രവിചന്ദ്രന്റെ വാദം.
‘ഈ സിനിമയുമായി സഹകരിച്ച എല്ലാവര്‍ക്കും അറിയാം ഈ കഥയും തിരക്കഥയും എനിക്ക് അവകാശപ്പെട്ടതാണെന്ന്. ഈ സിനിമ റിലീസ് ചെയ്തതും എന്റെ പേരിലാണ്. തിരക്കഥ എഴുതാനോ കഥ എഴുതാനോ ഞാന്‍ ആരെയും ഏര്‍പ്പാടാക്കിയിട്ടിരുന്നില്ല. എന്റെ അവകാശം ഒരു കാരണവശാലും മറ്റൊരാള്‍ക്ക് ചോദ്യം ചെയ്യാനാകില്ല. അന്യന്റെ കഥ എനിക്ക് എന്തും ചെയ്യാനാകും.’–ശങ്കർ പറയുന്നു.
എഴുത്തുകാരന്‍ സുജാതയുമായി ബന്ധപ്പെടുത്തിയുള്ള ആരോപണത്തിനും ശങ്കർ മറുപടി നൽകി. ‘സിനിമയുടെ കഥയിലോ, തിരക്കഥയിലോ, കഥാപാത്ര നിർമിതിയിലോ അദ്ദേഹം കൂടെ ഉണ്ടായിരുന്നില്ല. സംഭാഷണം എഴുതിയിട്ടുണ്ട് എന്നതാണ് അദ്ദേഹവും ഈ സിനിമയുമായുള്ള ബന്ധം. അതുകൊണ്ട് മാത്രം തിരക്കഥ അദ്ദേഹത്തിന്റേതാകുന്നില്ല. അതിന്റെ പൂർണ അവകാശം എനിക്കു മാത്രമാണ്.’–ശങ്കർ വ്യക്തമാക്കി.
അന്യൻ ഹിന്ദി റീമേക്കിൽ രൺവീർ സിങ് ആണ നായകൻ. പാൻ ഇന്ത്യൻ പ്രോജക്ടായി ഒരുങ്ങുന്ന ചിത്രം ജയന്തിലാൽ നിർമിക്കുന്നു.2022 ൽ സിനിമുെട ചിത്രീകരണം തുടങ്ങും.
