Hot Posts

6/recent/ticker-posts

അഭിഭാഷകനും മുഖ്യമന്ത്രിക്കുമെതിരെ കേസെടുക്കണം ; വാളയാർ പെൺകുട്ടികളുടെ അമ്മ - BMTV




പാലക്കാട് : സമൂഹമാധ്യങ്ങളിലൂടെയുള്ള അധിക്ഷേപം ഗൂഢാലോചനയുടെ ഭാഗമാണെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ . ധര്‍മടത്ത് മല്‍സരിച്ചതിന്റെ പേരില്‍ മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുള്ള പ്രചാരണമാണോയെന്ന് സംശയിക്കുന്നെന്നും പറഞ്ഞു. തനിക്കെതിരെ അപകീര്‍ത്തികരമായി ഫെയ്സ്ബുക്കില്‍ കുറിപ്പിട്ട അഭിഭാഷകനായ ഹരീഷ് വാസുദേവനെതിരെ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. 

കുട്ടികളുടെ മരണത്തിന് അമ്മയാണ് ഉത്തരവാദിയാണെന്ന് പൊതുസമൂഹത്തില്‍ വരുത്തിതീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നാണ് വാളയാറില്‍ മരിച്ച കുട്ടികളുടെ അമ്മയുടെ പരാതി. ധര്‍മടത്ത് മുഖ്യമന്ത്രിക്കെതിരെ മല്‍സരിച്ചതിന്റെ പേരിലാണ് അധിക്ഷേപമേറെയും. വോട്ടെടുപ്പിനു മണിക്കൂറുകള്‍ക്കു മുന്‍പ് അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ സമൂഹമാധ്യമമായ ഫെയ്സ്ബുക്കില്‍ അപകീര്‍ത്തികരമായി കുറിപ്പിട്ടെന്നും ഇതിനെതിരെ വാളയാര്‍ പൊലീസിലും തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്‍കിയെന്നും അമ്മ പറഞ്ഞു. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുള്ള പ്രചാരണമാണോയെന്നു സംശയിക്കുന്നതായുമാണ് അമ്മയുടെ ആരോപണം.
സമരസമിതിയുടെ ഭാഗമായിരുന്ന പുതുശേരി പഞ്ചായത്ത് മുന്‍ അംഗം ബാലമുരളി സിപിഎമ്മിന്റെ ചാരനായിരുന്നുവെന്ന് അമ്മ ആരോപിച്ചു. സിബിഐ അന്വേഷണത്തിലാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരെ നേരില്‍ കണ്ടിരുന്നതായും അമ്മ വ്യക്തമാക്കി.'
Reactions