Hot Posts

6/recent/ticker-posts

ജലീല്‍ രാജിവയ്ക്കില്ല: ബന്ധുവിനെ നിയമിക്കാന്‍ പാടില്ല എന്ന് നിയമത്തില്‍ പറയുന്നില്ല; ബാലന്‍ - BMTV




തിരുവനന്തപുരം: ലോകയുക്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മന്ത്രി കെ.ടി.ജലീല്‍ ഇപ്പോള്‍ രാജിവെക്കേണ്ടതില്ലെന്ന് നിയമമന്ത്രി എ.കെ.ബാലന്‍. ഡെപ്യൂട്ടേഷനില്‍ ബന്ധുവിനെ നിയമിക്കാന്‍ പാടില്ലെന്ന് എവിടേയും പറയുന്നില്ലെന്നും ബാലന്‍ പറഞ്ഞു. ജലീലിനെതിരായ ലോകയുക്ത റിപ്പോര്‍ട്ടിന് ശേഷം ആദ്യമായിട്ടാണ് സര്‍ക്കാര്‍ ഇക്കാര്യത്തിൽ പ്രതികരിക്കുന്നത്.  കീഴ്‌ക്കോടതിയില്‍ നിന്ന് ഉത്തരവുണ്ടായാല്‍ ഉടന്‍ മന്ത്രി കെ ടി ജലീല്‍ രാജിവയ്ക്കില്ലെന്ന് മന്ത്രി എ കെ ബാലന്‍.  

ഡപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിക്കരുതെന്ന് വ്യവസ്ഥയില്ല. കെ.എം.മാണി ഉള്‍പ്പെടെ ഡപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിച്ചിട്ടുണ്ട്. യോഗ്യതയുണ്ടോ ഇല്ലയോ എന്നതാണ് പ്രശ്‌നമെന്നും മന്ത്രി ബാലന്‍ ചൂണ്ടിക്കാട്ടി.മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് കെ.ടി ജലീലിന്റെ തീരുമാനം. സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പിന്തുണയോടെയാണ് ജലീലിന്റെ നീക്കം.


'
Reactions