Hot Posts

6/recent/ticker-posts

നഴ്സിങ് വിദ്യാർഥിനി ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ - BMTV




ചവറ : സ്വകാര്യ നഴ്സിങ് കോളജ് വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പൊഴിയൂർ കൊല്ലങ്കോട് തൈവിളാകം വീട്ടിൽ ജോസഫിന്റെ മകൾ ജോസ്മി ജോസഫി (19) നെയാണു വ്യാഴം വൈകിട്ടു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  

തേവലക്കരയിലെ സ്വകാര്യ ആശുപത്രി നഴ്സിങ് കോളജ് ഹോസ്റ്റലിൽ മുറിയിലാണ് സംഭവം. ജോസ്മി  മൂന്നാം വർഷ നഴ്സിങ്  വിദ്യാർഥിനിയായിരുന്നു. അവധിക്കു നാട്ടിൽ പോയി തിരിച്ചെത്തിയ ദിവസമാണു മരണം. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.


'
Reactions