Hot Posts

6/recent/ticker-posts

ആറു വയസുകാരിയെ ബലിനല്‍കാന്‍ ശ്രമം - BMTV




ഈറോഡ്: തമിഴ്നാട് ഈറോഡില്‍ ആറു വയസുകാരിയെ ബലിനല്‍കാന്‍ ശ്രമം. അച്ഛനും അമ്മയും അടക്കം അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബത്തില്‍ അഭിവൃദ്ധിയുണ്ടാകുമെന്ന മന്ത്രവാദിയുടെ വാക്കുകേട്ടായിരുന്നു ക്രൂരതയ്ക്കൊരുങ്ങിയത്. മുത്തശി പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയതോടൊണ് സംഭവം പുറംലോകം അറിയുന്നത്.

ഈറോഡ് സത്യമംഗലത്തിനടുത്തുള്ള പിള്ളിയാംപെട്ടിയിലാണു സംഭവം. കൊച്ചുമകളെ മകളും ഭര്‍ത്താവും ബലിനല്‍കാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ചു അറുപതുകാരിയായ ഭാഗ്യമെന്ന സ്ത്രീയാണു പോലീസിനെ സമീപിച്ചത്. മകളുടെ പതിനഞ്ചു വയസുള്ള മകനാണു കൂടപിറപ്പിനെ അച്ഛനും അമ്മയും കൊല്ലാന്‍ പോകുന്ന വിവരം മുത്തശിയെ അറിയച്ചത്. ഓടിയെത്തിയ ഭാഗ്യത്തെ മകളും ഭര്‍ത്താവും ആട്ടിയിറക്കിയതോടെ നേരെ എസ്പി ഓഫിസിലെത്തി പരാതി നല്‍കുകയായിരുന്നു.പരാതി ഗൗരവമായെടുത്ത പോലീസ് ഭാഗ്യത്തിന്റെ മകള്‍ രഞ്ജിത, ഭര്‍ത്താവ് രമേശ്, രമേശിന്റെ മറ്റൊരു ഭാര്യ ഇന്ദുമതി, മന്ത്രവാദിയായ ധനലക്ഷ്മി, മാരിയപ്പന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ധനലക്ഷ്മിയുടെ പ്രേരണയില്‍ വീട്ടില്‍ മനുഷ്യക്കുരുതിക്ക് ഒരുക്കം തുടങ്ങിയിരുന്നതായി രമേശും ഭാര്യമാരും സമ്മതിക്കുകയായിരുന്നു.
Reactions