തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ദേശസാല്‍കൃത ബാങ്കുകളുടെ പ്രവര്‍ത്തന സമയം ഏപ്രിൽ 30 വരെ രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെയാക്കി ചുരുക്കി. സംസ്ഥാന ബാങ്കേഴ്സ് സമിതിയാണ് ഇക്കാര്യം അറിയിച്ചത്. പ്രവർത്തന സമയം ചുരുക്കിയെങ്കിലും സാധാരണ സേവനങ്ങൾ എല്ലാം ലഭ്യമാകും.
ഒരേ സമയം ബാങ്കിൽ പ്രവേശിക്കാവുന്നവരുടെ എണ്ണത്തിൽ നിയന്ത്രണമുണ്ടാകും. ജീവനക്കാരുടെ എണ്ണം പകുതി ആക്കിയേക്കും. ഗര്‍ഭിണികള്‍, അംഗ വൈകല്യമുള്ളവര്‍, ആരോഗ്യപ്രശ്നമുള്ളവര്‍ എന്നിവര്‍ക്ക് വര്‍ക്ക് അറ്റ് ഹോം നല്‍കാനും സാധ്യതയുണ്ട്.
