Hot Posts

6/recent/ticker-posts

രാജി നില്‍ക്കക്കള്ളിയില്ലാതെ ധാര്‍മികതയുടെ പേരിലല്ല; രമേശ് ചെന്നിത്തല - BMTV




തിരുവനന്തപുരം: ധാര്‍മികതയുടെ പേരിലല്ല, മറിച്ച് നില്‍ക്കക്കള്ളിയില്ലാതെ വന്നതോടെയാണ് മന്ത്രി. കെ.ടി. ജലീല്‍ രാജിവച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ജനങ്ങളുടെ ഭാഗത്തു നിന്ന് കടുത്ത സമ്മര്‍ദം ഉണ്ടായതിനെ തുടര്‍ന്നാണ് ഒടുവില്‍ രാജിവച്ചതെന്നും ചെന്നിത്തല പറഞ്ഞു. ധാര്‍മികത ഉണ്ടായിരുന്നെങ്കില്‍ ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കില്ലായിരുന്നു.


 എല്ലാ വാതിലുകളിലും മുട്ടിയിട്ടും ജലീലിനു യാതൊരു സഹായവും ലഭിച്ചില്ല. ധാര്‍മികതയെക്കുറിച്ചു പറയാന്‍ സിപിഎമ്മിന് അര്‍ഹതയില്ല. മൂന്നു ദിവസത്തോളം ജലീലിനെ പിന്തുണച്ച പാര്‍ട്ടി ഒടുവില്‍ ഒരു മാര്‍ഗവുമില്ലാതെ രാജി ആവശ്യപ്പെടുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
എന്ത് തെറ്റ് ചെയ്താലും ജലീലിനെ പിന്തുണച്ചിരുന്ന മുഖ്യമന്ത്രിക്കും ഒടുവില്‍ രാജി ആവശ്യപ്പെടേണ്ടി വരികയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ധാര്‍മിക ഉണ്ടായിരുന്നെങ്കില്‍ ലോകായുക്ത വിധി വന്നതിനു പിന്നാലെ ജലീല്‍ രാജിവയ്‌ക്കേണ്ടിയിരുന്നുവെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
Reactions