കൊച്ചി∙ എറണാകുളം പനങ്ങാട് ചതുപ്പുനിലത്ത് ഹെലിക്കോപ്റ്റർ ഇടിച്ചിറക്കി. ലുലൂ ഗ്രൂപ്പിന്റെ ഹെലിക്കോപ്റ്ററാണ് ഇടിച്ചിറക്കിയത്. എം.എ.യൂസഫലിയും ഭാര്യയുമുള്‍പ്പെടെ അഞ്ചുപേരാണ് ഇതിലുണ്ടായിരുന്നത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആർക്കും പരുക്കുകളില്ല.
യന്ത്രത്തകരാറാണ് അപകടത്തിനു കാരണമായതെന്നാണു പ്രാഥമിക നിഗമനം. ഹെലിക്കോപ്റ്റർ സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് ഗ്രൗണ്ടിൽ എത്തുന്നതിനു തൊട്ടുമുൻപ് സർവീസ് റോഡിനോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിൽ ഇടിച്ചിറക്കുകയായിരുന്നു.
