Hot Posts

6/recent/ticker-posts

മുഖ്യമന്ത്രി കോവിഡ് മുക്തനായി: ഇന്ന് ആശുപത്രി വിടും - BMTV




കോഴിക്കോട്:  മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവായി കണ്ടെത്തി. ഇന്ന് അദ്ദേഹം ആശുപത്രി വിടും. വൈകിട്ട് 3 മണിക്ക് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യുമെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു ഏപ്രില്‍ എട്ടിനാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. അന്ന് വൈകിട്ട് തന്നെ നിരീക്ഷണത്തിനായി അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

തിരഞ്ഞെടുപ്പ് ദിനത്തിലാണ് മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് രോഗം സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്കും രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ അദ്ദേഹത്തിന്‌ രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. കഴിഞ്ഞ മാസം അദ്ദേഹം വാക്‌സിന്റെ ആദ്യ ഡോസ് എടുത്തിരുന്നു.
'
Reactions