Hot Posts

6/recent/ticker-posts

തിരുവനന്തപുരത്ത് നിന്നുള്ള ഇടറോഡുകൾ അടച്ച് തമിഴ്‌നാട് പോലീസ് - BMTV




തിരുവനന്തപുരം: കേരളത്തിൽനിന്ന് തമിഴ്നാട്ടിലേക്ക് തിരുവനന്തപുരം വഴിയുള്ള ഇടറോഡുകൾ തമിഴ്നാട് പോലീസ് അടച്ചു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. അതിർത്തിയിലെ പ്രധാന റോഡുകളിൽ കർശന പോലീസ് പരിശോധനയും ഏർപ്പെടുത്തിയിട്ടുണ്ട്.

കന്യാകുമാരിയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള 12 റോഡുകളാണ് തമിഴ്നാട് അടച്ചത്. തമിഴ്നാട് പോലീസാണ് പാറശാലയ്ക്കും വെള്ളറടയ്ക്കും ഇടയിലുള്ള റോഡുകള്‍ അടച്ചത്. കൊല്ലങ്കോട്, അരുമന, പളുകൽ, കളയിക്കാവിള എന്നീ നാലു പോലീസ് സ്റ്റേഷൻ പരിധിയിലുള്ള 12 റോഡുകളാണ് അടച്ചത്. ഇ–പാസ് ഉള്ളവര്‍ക്ക് കളിയിക്കാവിള വഴിയുള്ള പ്രധാന റോഡ് വഴി സഞ്ചരിക്കാം.
അതിർത്തിയിലെ പ്രധാന റോഡുകളിൽ കർശന പരിശോധനയ്ക്കു ശേഷമാണ് കേരളത്തിൽനിന്നുള്ള വാഹനങ്ങൾ തമിഴ്നാട്ടിലേക്കു കടത്തിവിടുന്നത്. കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റും പോലീസ് ആവശ്യപ്പെടുന്നുണ്ട്.

Reactions