Hot Posts

6/recent/ticker-posts

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം - BMTV




തിരുവനന്തപുരം∙ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ സംസ്ഥാനത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. . ഇതു സംബന്ധിച്ച് ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.  

ബസ് യാത്രക്കാർക്ക് ഗതാഗത വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി. ഇന്നു മുതൽ ബസുകളിൽ യാത്രക്കാരെ നിർത്തി കൊണ്ടു പോകാൻ പാടില്ല. നിർദേശം ലംഘിക്കുന്ന ബസുകൾക്ക് എതിരെ കർശന നടപടിയെടുക്കാൻ  ഗതാഗത കമ്മിഷണർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. 
‌മില്‍മ, സിവില്‍ സപ്ലൈസ്, ഹോര്‍ട്ടികോര്‍പ് സംയുക്തമായി ഹോം ഡെലിവറി ഒരുക്കും. ടെലിമെഡിസന്‍ സംവിധാനങ്ങളില്‍ കൂടുതല്‍ സേവനം ഉറപ്പാക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഉന്നതല യോഗം ചേർന്നു. നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും സമര്‍പ്പിച്ചു. കടകളും ഹോട്ടലുകളും രാത്രി 9ന് അടയ്ക്കണം, തുറന്ന വേദികളിലെ പരിപാടികളില്‍ 200 പേരില്‍ കൂടാന്‍ പാടില്ല, പൊതുപരിപാടികള്‍ രണ്ടുമണിക്കൂറില്‍ കൂടുതല്‍ നീട്ടാന്‍ പാടില്ല തുടങ്ങിയ നിയന്ത്രണങ്ങളാണ് ഇന്നലെ പ്രഖ്യാപിച്ചത്.


'
Reactions