Hot Posts

6/recent/ticker-posts

വ്യക്തിപരമായി വേട്ടയാടുന്നു, ലക്ഷ്യം ഷംസീറിനെ അപമാനിക്കല്‍; ഡോ. സഹല - BMTV




കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ അധ്യാപിക തസ്തിക നിയമന വിവാദത്തിലൂടെ വ്യക്തിപരമായി വേട്ടയാടുകയാണെന്ന് എ.എൻ. ഷംസീർ എംഎൽഎയുടെ ഭാര്യ ഡോ. സഹല. അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്കു തനിക്കു യോഗ്യതയുണ്ട്. പത്രപരസ്യം കണ്ടാണ് അപേക്ഷിച്ചത്. ഇത്തരം വേട്ടയാടലുകൾ കൊണ്ട് തളർത്താനാവില്ല.
എ.എൻ. ഷംസീർ എംഎൽഎയെ കരിവാരിത്തേക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സഹല വ്യക്തമാക്കി. തനിക്ക് വേണ്ടി പോസ്റ്റ് രൂപീകരിച്ചെന്ന ആരോപണത്തിനു മറുപടി പറയേണ്ടതു സർവകലാശാലയാണെന്നും സഹല പറഞ്ഞു.

തന്റെ ഭാഗം കേൾക്കാതെയാണ് കോടതി വിധിച്ചത്. ഒരു എംഎൽഎയുടെ ഭാര്യ ആയതിന്റെ പേരിൽ എങ്ങനെ തന്നെ തഴയാനാകും. വ്യക്തിപരമായ ആക്രമണമാണിത്. തനിക്ക് യാതൊരു സ്വാധീവുമില്ല. എല്ലാ സ്ത്രീകളെയും പോലെയാണ് അഭിമുഖത്തിനു പോകുന്നത്. യോഗ്യതയുള്ള തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചാൽ ഇനിയും അഭിമുഖങ്ങൾക്കു പോകുമെന്നും അവർ കൂട്ടിച്ചേർത്തു.

Reactions